fire – rajastan – 7 people died

ജയ്പുര്‍: രാജസ്ഥാനിലെ കോട്ട ജില്ലയില്‍ പടക്ക ഫാക്ടറിക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് പടക്കശാലയില്‍ സ്‌ഫോടനമുണ്ടായത്. ജില്ലയിലെ ചെയിന്‍പുര മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.

അശ്രദ്ധമായി വെടിമരുന്നുകള്‍ ഉപയോഗിച്ചതാണ് സ്‌ഫോടനത്തിന്റെ കാരണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും സ്ഥലം സന്ദര്‍ശിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top