ഐശ്വര്യ റായ് ബച്ചൻറെ മാതാപിതാക്കൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

മുംബൈ : മുംബൈയിലെ ലാ മെർ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ തീപിടുത്തം.

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാപിതാക്കൾ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവമെന്ന് ബ്രിഹാൻ മുംബൈ മുന്‍സിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) ഡിസാസ്റ്റർ മാനേജ്മെൻറ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാദേശ്വരി മന്ദിർ മാർഗിൽ സ്ഥിതി ചെയ്യുന്ന അഗ്നിശമന ടാങ്കറുകളും വാട്ടർ ടാങ്കറുകളും ഉടൻ തന്നെ സ്ഥലത്തെത്തി.

അഗ്നിശമനസേന എത്തുന്നതിന് മുമ്പ് തന്നെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.

നിലവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് യാതൊരു പരിക്കുകളോ, അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ബി.എം.സി.യുടെ ദുരന്തനിവാരണ വകുപ്പിന്റെ മേധാവി മഹേഷ് നരേവേകർ വ്യക്തമാക്കി.

അഗ്നിശമന പ്രവർത്തനങ്ങൾക്കു ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Top