അരൂരില്‍ ലോഡ്ജില്‍ തീപിടിത്തം ; അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ രക്ഷപ്പെടുത്തി

കൊച്ചി : അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപിടിത്തം. മാധവ മെമ്മോറിയല്‍ ലോഡ്ജിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാരെയും അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

രക്ഷപ്പെടുന്നതിനിടെ സ്ത്രീ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്‌സിന്റെയും, നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നടക്കുകയാണ്. ലോഡ്ജില്‍ തീ പടരാനുള്ള കാരണം വ്യക്തമല്ല.

Top