കാട്ടു തീയില്‍ സര്‍വവും നശിച്ച കൊറിയന്‍ ജനങ്ങള്‍ക്ക് വന്‍ സഹായവുമായി സോണ്‍

കാട്ടു തീ ബാധയില്‍ സര്‍വവും നശിച്ച കൊറിയന്‍ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ടോട്ടന്‍ഹാം അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഹ്യുങ് മിന്‍ സോണ്‍ രംഗത്ത്. തീപിടുത്തതില്‍ ബാധിക്കപ്പെട്ടവര്‍ക്കായി 1ലക്ഷം പൗണ്ട് ആണ് താരം ധനസഹായം നല്‍കിയത്. ഏകദേശ 90ലക്ഷത്തോളം രൂപ വരും ഇത്.

കൊറിയന്‍ താരമായ സോണ്‍ തന്റെ ജനങ്ങളുടെ ദുഖത്തില്‍ ചെറിയ സഹായം നല്‍കിക്കൊണ്ട് ഒപ്പം നില്‍ക്കുമെന്ന് സഹായ ധനം പ്രഖ്യാപിച്ച ശേഷം പറഞ്ഞു. താന്‍ ഈ ചെയ്യുന്നത് ഈ അപകടത്തില്‍ അനുഭവച്ചവര്‍ക്ക് ഒന്നും ആകില്ല എന്ന് സോണ്‍ പറഞ്ഞു. തന്നെ കൊണ്ട് ആകുന്നത് ചെയ്യുന്നു എന്നേ ഉള്ളൂ. പണം അല്ല പ്രധാനം എന്നും സോണ്‍ പറഞ്ഞു.

ഈ മാസം തുടക്കത്തില്‍ ആരംഭിച്ച കാട്ടു തീ കൊറിയയില്‍ നാഞ്ഞൂറോളം വീടുകള്‍ തകര്‍ത്തിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Top