തായ് വാനില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് കത്തിയെരിഞ്ഞു, 46 പേര്‍ വെന്തുമരിച്ചു

തായ്‌പേയ്: തായ് വാനിലെ കാവോസിയൂങ്ങിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു. തായ് വാന്‍ ന്യൂസ് അനുസരിച്ച് 41 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച രാത്രിയാണ് കാഹോസിയുങ്ങിന്റെ യാന്‍ചെംഗ് ജില്ലയിലെ ചെങ് ജോങ് ചെങ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.

കാവോസിയുംഗ് സിറ്റി അഗ്‌നിശമന വകുപ്പിന് രാവിലെ 7 മണിയോടെ തീ അണയ്ക്കാന്‍ കഴിഞ്ഞു. 32 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 41 പേര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. ഈ കെട്ടിടത്തില്‍ താമസക്കാരെ കൂടാതെ വാണിജ്യ സ്ഥാപനങ്ങളുമുണ്ട്.

താഴത്തെ നിലയില്‍ പൊട്ടിത്തെറി ഉണ്ടാകുകയും ഉടന്‍തന്നെ കെട്ടിടം മുഴുവന്‍ അഗ്നിക്കിരയാകുകയും ചെയ്തു. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളില്‍ നൂറിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും അവരില്‍ ഭൂരിഭാഗവും കെട്ടിടം വിടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരാണെന്നും പ്രാദേശിക അധികാരികള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top