സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തിന് തീപിടിച്ചു

ഗ്ലാസ്‌കോ: സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഗ്ലാസ്‌കോ നഗരത്തിലെ മക്കിന്റോഷ് കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രദേശമാകെ പുകമൂടിയ അവസ്ഥയിലാണ്.

മുന്‍ കരുതല്‍ നടപടിയായി സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാലു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കെട്ടിടത്തിന് തീപിടിക്കുന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണമെന്തെന്നും വ്യക്തമല്ല.

Top