തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

fire

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് പെട്രോള്‍ പമ്പില്‍ തീപിടിത്തം. പെട്രോള്‍ പമ്പിന് മുന്നിലെ പരസ്യ ബോര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആളപായമില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയില്‍ പരസ്യ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയെന്നും നഗരത്തിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്നും അഗ്‌നിശമന അധികൃതര്‍ അറിയിച്ചു.

Top