ഒമാനിലെ സീബില്‍ തീപിടുത്തം; ആളപായമില്ല

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തീപ്പിടുത്തമുണ്ടായി. സീബ് വിലായത്തിലെ വടക്കന്‍ മൊബേലയില്‍ ഒരു കാരവനില്‍ ഉണ്ടായ തീപ്പിടുത്തം മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Top