കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടുത്തം, ആളപായമില്ല

കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം. രാജബസാര്‍ സയന്‍സ് കോളജിന് എതിര്‍വശത്തുള്ള ചേരിയിലാണ് തീപിടിത്തമുണ്ടായത്.

തീപടര്‍ന്നു തുടങ്ങിയ സമയത്തു തന്നെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയതിനാല്‍ ആളപായമോ ആര്‍ക്കെങ്കിലും പൊള്ളലേല്‍ക്കുകയോ ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പത്തിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. എന്താണ് തീപിടിത്തത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Top