മുംബൈയില്‍ ഷോപ്പിങ് മാളില്‍ തീപിടുത്തം; 3500 ഓളം പേരെ ഒഴിപ്പിച്ചു

മുംബൈ: മുംബൈയില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തത്തെ തുടര്‍ന്ന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് 35,00 ഓളം പേരെ ഒഴിപ്പിച്ചു. നാഗ്പഡ മേഖലയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു.

മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള മൈതാനത്തേക്ക് മാറ്റിയത്. കെട്ടിടത്തിലെ തീ അണയ്ക്കുന്ന ശ്രമത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. 24 അഗ്നിരക്ഷാ സേനാ വാഹനങ്ങളും 250 ഓളം അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സ്ഥലത്ത് തീ അണയ്ക്കാനായി എത്തിച്ചേര്‍ന്നത്. മുംബൈ മേയര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Top