മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ഫാക്ടറി ഭാഗികമായി കത്തി നശിച്ചു

ആലപ്പുഴ: മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.

ഇന്ന് വൈകിട്ട് 8.30ഓടെയാണ് തീപടര്‍ന്നത്. തീ പടര്‍ന്നു പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഫാക്ടറി ഭാഗികമായി കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Top