ഉത്തരപ്രദേശില്‍ മൊബൈല്‍ ടവറില്‍ വന്‍ തീപിടിത്തം

ലക്നൗ :ഉത്തരപ്രദേശില്‍ മൊബൈല്‍ ടവറില്‍ വന്‍ തീപിടിത്തം. ജൗന്‍പൂറിലെ സരായ് ഖവാജയ്ക്ക് സമീപമുള്ള ബിഎസ്എന്‍എല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഗ്നി ശമന സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top