ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം;തീ നിയന്ത്രണവിധേയം

കൊച്ചി: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്.

കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് ഇക്കഴിഞ്ഞ 18ാം തിയതി ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആദ്യം തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടര്‍ന്നതോടെ തീ ആളിക്കത്തി. ഉടന്‍ തന്നെ നഗരസഭ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ പണപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. റെയില്‍വെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടുത്തം.

 

Top