തൃശ്ശൂരില്‍ ഹോട്ടലില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി

തൃശ്ശൂര്‍: തൃശ്ശൂര്‍ കിഴക്കേ കോട്ടയിലെ ഹോട്ടലിന്റെ ചിമ്മിനി പൊട്ടിത്തെറിച്ച് വന്‍ അഗ്‌നിബാധ. അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ചിമ്മിനിയാണ് പൊട്ടിത്തെറിച്ചത്. ചെവ്വാഴ്ച രാത്രി 7.25 ഓടെയായിരുന്നു സംഭവം.

അല്‍ഫാം നിര്‍മാണത്തിനിടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് ഓഫീസ് ഹോട്ടലില്‍ നിന്ന് അധികം ദൂരെയല്ലാത്തതിനാല്‍ പെട്ടെന്ന് സ്ഥലത്തെത്താനും തീയണക്കാനുമായി.

Top