ദുബായ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

ദുബായ് : ദുബായ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്‍ഡസ്‍ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീ പിടിച്ചത്.

 

അല്‍ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 1.17നാണ് ദുബായ് സിവില്‍ ഡിഫന്‍സ് കമാന്‍ഡ് റൂമില്‍ അടിയന്തര സന്ദേശം ലഭിച്ചത്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞതായി അവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനാണ് അഗ്നിശമന സേനയുടെ ശ്രമം.

Top