കാമറൂണ്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

യോണ്ടെ: കാമറൂണ്‍ തലസ്ഥാനമായ യോണ്ടെയിലുള്ള പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം.

പാര്‍ലമെന്റിന്റെ പ്രധാന മന്ദിരത്തിലെ നാലു നിലകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ(എസ്ഡിഎഫ്) ഓഫീസ് പൂര്‍ണമായും കത്തിയെരിഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് 22 വര്‍ഷമായി.

ഓഫീസിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറും പൂര്‍ണമായും കത്തിനശിച്ചായി എസ്ഡിഎഫ് വക്താവ് പറഞ്ഞു.

തീപിടിത്തത്തിനു കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കമ്യൂണിക്കേഷന്‍ മന്ത്രി ഇസ ചിരോമ വ്യക്തമാക്കി.

Top