മധ്യ അമേരിക്കയിലെ നിക്കരാഗുവായിൽ മാർക്കറ്റിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

fire

മനാഗുവ: മധ്യ അമേരിക്കയുടെ പസഫിക്ക് തീരത്തെ രാജ്യമായ നിക്കരാഗുവായിൽ മാർക്കറ്റിൽ വൻ തീപിടിത്തം. ഒട്ടേറെ കടകൾ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

തലസ്ഥാനമായ മനാഗുവയിലെ പുരാതന മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ അറുപതോളം കടകൾ കത്തിനശിച്ചു. അഗ്നിശമനസേന നാലു മണിക്കൂറോളം പരിശ്രമപ്പെട്ടാണ് തീയണച്ചത്.

ദിവസവും ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന മാർക്കറ്റാണ് മനാഗുവയിലേത്.

Top