അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം

ദുബായ് : അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

തീ കൂടുതല്‍ പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. അജ്മാന്‍ സിവില്‍ ഡിഫന്‍സും അജ്മാന്‍ പൊലീസും സംയുക്തമായി പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ചു.

Top