ഉത്തര്‍പ്രദേശിലെ പേപ്പര്‍ മില്ലില്‍ വന്‍ തീപിടുത്തം ; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ചണ്ഡൗളി: ഉത്തര്‍പ്രദേശ് മുഗല്‍സരൈ മേഖലയിലെ പേപ്പര്‍ മില്ലില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം. അതേസമയം തീപിടുത്തത്തിന്റെ കാരണവും ഇതുവരെ അറിവായിട്ടില്ല. അഗ്‌നിശമനസേനാ യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Top