നവി മുംബൈ ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ ഏഴ്

മുംബൈ: നവി മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപീടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. തീപടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

സംഭവത്തിന് ശേഷം ഒരു കിലോമീറ്ററോളം ചുറ്റുപാടില്‍ പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഒഎന്‍ജിസി അഗ്നിശമനാ വിഭാഗം തീയണച്ചുകൊണ്ടിരിക്കുകയാണെന്നും ഓയില്‍ ഉല്‍പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.

പ്ലാന്റിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Top