ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്.

എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി റാ​ങ്കും ന​ല്‍​കി​യി​രു​ന്നു. സ​ന്ധ്യ​ക്ക് ലഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന സ്ഥി​തി​യാ​യി. സു​ദേ​ഷ്കു​മാ​ര്‍, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​ത്.

അനില്‍ കാന്ത് ഡിജിപി കേഡര്‍ പദവിയില്‍ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുന്‍തൂക്കം ഒരു മാസം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയത്. താല്‍ക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കാനായിരുന്നു നിര്‍ദ്ദേശം. കേന്ദ്ര അനുമതിയില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.

Top