ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

blast

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഡല്‍ഹിയിലെ വികാസ് ഭവനിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്ന് പിടിച്ചത്.

തീപിടുത്തത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Top