ഗുജറാത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

18 അഗ്‌നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തി തീയണക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Top