ഇന്തോനേഷ്യയില്‍ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു

fire

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലായിരുന്നു സംഭവം. അനധികൃത എണ്ണക്കിണറാണിതെന്നാണ് ലഭിക്കുന്ന വിവരം.

തീപിടുത്തത്തില്‍ എണ്ണക്കിണറിന് സമീപമുണ്ടായിരുന്ന മൂന്ന് വീടുകളും കത്തി നശിച്ചു. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Top