മലപ്പുറത്ത് വന്‍ തീപിടിത്തം; കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. . .

fire

മലപ്പുറം: മലപ്പുറം തിരൂര്‍ പെരുന്തല്ലൂരില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആക്രികടയും വര്‍ക്ക്‌ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു.

രാവിലെ എട്ടരയോടെ ആക്രിക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പീന്നീട് തീ വര്‍ക്ക്‌ഷോപ്പിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണച്ചത്.

Top