കോട്ടയത്ത് ഇലക്ട്രോണിക്‌സ് സ്ഥാപനത്തില്‍ അഗ്‌നിബാധ ; ജനം ഭീതിയിലായി

fire

കോട്ടയം: ഗാന്ധിസ്‌ക്വയറിനു സമീപം ഇലക്ട്രോണിക്‌സ് അപ്ലയന്‍സസ് സ്ഥാപനത്തില്‍ അഗ്‌നിബാധ. നഗരമധ്യത്തിലെ ഷോറൂമില്‍ ഉണ്ടായ അഗ്‌നിബാധയെത്തുടര്‍ന്ന് കോട്ടയം നഗരം സ്തംഭിച്ചു.

ഒരു വഴിയാത്രക്കാരന്‍ തീപിടിത്തം കണ്ടതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. കോട്ടയം ഫയര്‍ ഫോഴ്‌സ് ഓഫിസില്‍ നിന്നും എത്തിയ സംഘത്തിന് തീയണയ്ക്കാന്‍ ആരംഭിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല.

തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എംസി റോഡില്‍ നിരന്നതോടെ കോട്ടയം നഗരത്തില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

Top