ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്.

കത്തിയ ഓട്ടോയില്‍ നിന്ന് ഫ്രാന്‍സിസിനെ പുറത്തെടുത്ത് ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താനാവൂ എന്നാണ് ലഭിക്കുന്ന വിവരം.

Top