ചാമ്പ്യന്‍സ് ലീഗിനിടെ പടക്കംപൊട്ടി ; പേടിച്ചൊടിയ യുവന്റസ് ആരാധകര്‍ക്ക് പരിക്ക്

ടൂറിന്‍: പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ബോംബ് സ്‌ഫോടനമാണെന്ന് തെറ്റിദ്ധരിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ പേടിച്ചൊടിയ സംഭവത്തില്‍ കുട്ടികളുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്.

രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ബാരിക്കേഡുകള്‍ തകര്‍ത്താണ് ആളുകള്‍ പിയാസ സാന്‍ കാര്‍ലോ ചത്വരത്തില്‍ നിന്നും പുറത്തേക്ക് ഓടിയത്. കൂട്ടിയിടിച്ച് നിലത്തുവീണവര്‍ക്കാണ് പരിക്കേറ്റത്.

കാര്‍ഡിഫില്‍നടന്ന റയല്‍ മാഡ്രിഡ് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍ ആയിക്കണക്കിന് യുവന്റ്‌സ് ആരാധകരാണ് ടൂറിനിലെ പിയാസ സാന്‍ കാര്‍ലോ സ്‌ക്വയറില്‍ എത്തിയത്.

Top