മുംബൈ ബ്രീച്ച് കാന്‍ഡിയിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

fire

മുംബൈ: സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

തീ അണയ്ക്കുന്നതിനായി എട്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി. അതേസമയം അപകടത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിക്കാനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Top