താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അഗ്‌നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. മരിച്ചയാളെ കുറിച്ചുള്ള വിവരം ഇതുവരെയും ലഭിച്ചിട്ടില്ല.

കെട്ടിടത്തോട് ചേര്‍ന്ന് സ്റ്റീല്‍ ഗോവണിയിലൂടെ കയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നുണ്ട്. തീപടരാനുണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അഗ്‌നിശമന സേനാ വിഭാഗം അധികൃതര്‍ അറിയിച്ചു.

Top