പൂനെയില്‍ ഔഡികാറിന് അജ്ഞാതന്‍ തീയിട്ടു ; സമീപമുണ്ടായിരുന്ന കാറുകളും കത്തി നശിച്ചു

CAR-FIRE

മുംബൈ: പൂനെയില്‍ അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് അജ്ഞാതന്‍ തീയിട്ടു. പൂനെയില്‍ ധയാരിയില്‍ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതന്‍ തീയിട്ടത്. കാറിന് തീയിട്ട ശേഷം ഇയാള്‍ ഒരു സ്‌കൂട്ടറിനു പിന്നില്‍ കയറി പോവുകയായിരുന്നു. ഔഡിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന മാരുതി സുസുക്കി എസ് എക്‌സ് 4, ഹോണ്ടാ സിറ്റി എന്നിവയിലേക്കും തീ പടര്‍ന്നു പിടിച്ചു.

ഇയാള്‍ തീയിടുന്നതിന്റെയും ശേഷം സ്‌കൂട്ടറില്‍ കയറി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞു. ഇത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തു.

ആരാണ് ഔഡിക്ക് തീയിട്ടതെന്നോ എന്തിനാണ് തീയിട്ടതെന്നോ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Top