പൂജപ്പുര പോസ്റ്റ് ഓഫീസില്‍ തീപിടിത്തം ; ഫയലുകളും രേഖകളും കത്തി നശിച്ചു

fire

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജപ്പുര പോസ്റ്റ് ഓഫീസില്‍ തീപിടിത്തം. തീപിടുത്തത്തില്‍ ഫയലുകളും രേഖകളും കത്തി നശിച്ചു. പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള അനക്‌സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒന്‍പതോടെയായിരുന്നു അപകടം നടന്നത്.

അപകട വിവരം അറിഞ്ഞ നാട്ടുകാര്‍ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും, സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

Top