വൈപ്പിനില്‍ രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സൂചന

വൈപ്പിന്‍: വൈപ്പിനിലെ ഞാറക്കല്‍ പെരുമ്പിള്ളി ബസ് സ്റ്റോപ്പിനു സമീപത്തായി രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ തീപിടുത്തമുണ്ടായി.

പെരുമ്പിള്ളി കുഴുപ്പിള്ളി വീട്ടില്‍ മനോഹരന്റെ ഉടമസ്ഥതയിലുള്ള അശ്വതി സ്റ്റോഴ്‌സ്, നായരമ്പലം മാഞ്ഞൂരാന്‍ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള അലീന ബേക്കറി തുടങ്ങിയ കടകളിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 3.50-നാണ് തീപിടുത്തം ഉണ്ടായത്. സംഭവം ആദ്യം കണ്ടവര്‍ വിളിച്ചതിനെ തുടര്‍ന്ന് മാലിപ്പുറത്ത് നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സൂചന.

Top