ജോര്‍ജിയയില്‍ റിസോര്‍ട്ട് ഹോട്ടലില്‍ തീപിടുത്തം ; 12 പേര്‍ വെന്തുമരിച്ചു

explosion

തിബിലീസി: ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ റിസോര്‍ട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്.

പരിക്കേറ്റ വിദേശികളടക്കം പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി റ്‌സോര്‍ട്ടില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എന്നാല്‍, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Top