തീപിടുത്തം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ നിരവധിയാളുകള്‍ മരിയ്ക്കാനിടയായ സാഹചര്യത്തിന് പിന്നാലെ പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.

145 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

പതിനേഴ് പേരായിരുന്നു കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കരോള്‍ബാഗില്‍ മാത്രം 300 ഹോട്ടലുകളുണ്ട്. ഓരോ ഹോട്ടലുകളിലുമായി പരിശോധന നടത്തുകയാണ്.

ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് കരോള്‍ ബാഗിലെ അര്‍പ്പിത് പാലസില്‍ തീ പിടുത്തമുണ്ടായത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Top