ചൈനയിലെ ഹോട്ടലില്‍ തീപിടുത്തം ; 19 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഹോട്ടലില്‍ തീപിടുത്തം. തീപിടുത്തത്തില്‍ 19 പേര്‍ മരിച്ചു. വടക്ക് -കിഴക്കന്‍ നഗരമായ ഹാര്‍ബിനിലാണ് സംഭവം നടന്നത്. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് പുലര്‍ച്ചയോടെയാണ് നാല് നില കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ വന്‍ അഗ്‌നിബാധയുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Top