പൂനെയിലെ വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ വസ്ത്ര ഗോഡൗണില്‍ തീപിടുത്തം. അപകടത്തില്‍ അഞ്ച് ജീവനക്കാര്‍ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിനാണ് തീപിടിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അഗ്‌നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.

Top