ഡ​ല്‍​ഹി​യി​ല്‍ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം ; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. പിരാഗര്‍ഹി മേഖലയിലെ ഫാക്ടറിയിലാണ് തീ പടര്‍ന്നത്.

രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്‌നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Top