വെനസ്വേലയിലെ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 68 മരണം ; പ്രതിഷേധം ആളിക്കത്തുന്നു

FIRE BROKER OUT AT VENESWELA

കാരക്കസ്: വെനസ്വേലയില്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 68 പേര്‍ മരിച്ചു. വെനസ്വേലയിലെ വടക്കന്‍ നഗരമായ വെലെന്‍സിയായിലെ ജയിലിലാണ് അപകടമുണ്ടായത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച അറ്റോണി ജനറലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അറ്റോര്‍ണി ജനറല്‍ താരിക് സാബ് അറിയിച്ചു. സംഭവത്തെ തുടര്‍ന്നു ജയിലിനു സമീപം നിരവധി ആളുകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

Top