കോട്ടയത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം

fire

കോട്ടയം: കോട്ടയം തെള്ളകത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. നൂറ്റിയൊന്നു കവലയിലെ ബിഗ്‌സി ഗൃഹോപകരണ കടയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന തീവ്രപരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏഴു കോടി രൂപയുടെ നഷ്ടമാണ് കടയ്ക്ക് സംഭവിച്ചതായി കണക്കാക്കുന്നത്. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഫോം ബെഡ്, തടി ഉരുപ്പടികള്‍ എന്നിവ പൂര്‍ണമായും കത്തി ചാമ്പലായി. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ സ്വദേശി കുഞ്ചിറക്കാട്ടില്‍ സെറിന്റെ ഉടമസ്ഥതതയിലുള്ളതാണ് ഗോഡൗണ്‍.

Top