ഗ്രീസിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ എണ്ണം 91, 25 പേരെ കാണാതായി

ഡമാസ്‌കസ്: ഗ്രീക്ക് പ്രവിശ്യയായ അറ്റിക്കയിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 91 ആയി.
സംഭവത്തില്‍ 25 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ 43 പേരെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മരിച്ചവരില്‍ 28 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം, എങ്ങനെയാണ് തീ പടര്‍ന്നതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top