രാജ്കോട്ടിലെ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം

രാജ്കോട്ട്: ഗുജറാത്ത് രാജ്കോട്ടിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അഞ്ച് പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർ‍ട്ട്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷിച്ചവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Top