കൊല്‍ക്കത്തയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം, ആളപായമില്ല

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം. രാവിലെ ഒമ്പതോടെ കാനിങ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

നാലാം നിലയില്‍ നിന്ന് തീ മറ്റ് നിലകളിലേക്കും ഗോഡൗണുകളിലേക്കും ഓഫീസ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. ഞായറാഴ്ച ദിവസം ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേനാ സംഘങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Top