Fire breaks out in Washington Town Metro station

വാഷിങ്ടണ്‍: വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം.

ആര്‍ക്കും പരിക്കില്ലെന്നും ആളുകളെ സ്‌റ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുകയാണെന്നും അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ഇന്‍സുലേറ്ററിന് സംഭവിച്ച തകരാറ് സ്‌ഫോടനത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

Top