മുംബൈ ബാന്ദ്ര ഫയര്‍ സ്റ്റേഷനു സമീപത്തെ ചേരിയില്‍ വന്‍ തീപിടുത്തം

fire

മുംബൈ: മുംബൈയിലെ ചേരിയില്‍ തീപിടുത്തം. നാഗര്‍ദാസ് റോഡിലുള്ള ബാന്ദ്ര ഫയര്‍ സ്റ്റേഷനു സമീപം ലാല്‍മതിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ലെവല്‍ 3 ഫയര്‍ അപകടമാണ് ഇവിടെ നടന്നിട്ടുള്ളത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി ഒമ്പത് രക്ഷാപ്രവര്‍ത്തന യൂണിറ്റുകളാണ് എത്തിയിട്ടുള്ളത്.

തീ പിടുത്തിന് പിന്നിലെ കാരണവും ആളപയമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളും വ്യക്തമല്ല.

Top