മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ആറു നിലകളില്‍ തീപടര്‍ന്നു; ആളപായമില്ല

മുംബൈ: ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ആറു നിലകളില്‍ തീപടര്‍ന്നു സംഭവസ്ഥലത്ത് അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. തീപിടിത്തമുണ്ടായ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് തീ പതിനെട്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് അഗ്‌നിശമന സേന അറിയിച്ചു. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞട്ടില്ല. ആദ്യത്തെ മൂന്ന് നിലകള്‍ മാത്രമാണ് ഇപ്പോള്‍ ആളുകള്‍ താമസിക്കുന്നത്.

Top