മഹാരാഷ്ട്രയിലെ മുംബൈയില്‍ ചരക്കു ട്രെയിനു തീപിടിച്ചു

fire

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ചരക്കു ട്രെയിനിനു തീപിടിച്ച് അപകടം. തീപിടിത്തത്തില്‍ രണ്ട് വാഗണുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മുംബൈയിലെ ദഹനു റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം.

വ്യാഴാഴ്ച രാത്രി 10.45നായിരുന്നു സംഭവം നടന്നത്. തീപിടിത്തം ശ്രദ്ധയില്‍പെട്ടതോടെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരു വാഗണുകളും ട്രെയിനില്‍നിന്നു വേര്‍പെടുത്തിയതുമൂലം വലിയ അപകടം ഒഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി.

തീപിടിത്തത്തെ തുടര്‍ന്നു 12 ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വൈകി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.35ന് ഇതുവഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതര്‍ അറയിച്ചു.

Top