ദുബായില്‍ 14നില കെട്ടിടത്തില്‍ തീപിടുത്തം ; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ദുബായ്‌: ദുബായ്‌ മറീനയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. മറീന മാളിനടുത്തുള്ള സെന്‍ ടവറിലുണ്ടായ തീപിടുത്തത്തില്‍ കെട്ടിടം മുഴുവന്‍ കത്തിനശിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. സിവില്‍ ഡിഫന്‍സ്, ദുബായ്‌ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. താമസക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആര്‍ക്കും പരുക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.

തീ നിയന്ത്രണ വിധേയമായതായും പ്രദേശം ദുബായ്‌ പൊലീസ് നിയന്ത്രണത്തിലാണെന്നും ദുബൈ മീഡിയാ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

Top