ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. 40 ലേറെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മാര്‍ക്കറ്റിന്റെ നാലാം നിലയില്‍ തീ പിടിച്ചിരുന്നു.

Top