മുംബൈയില്‍ കെട്ടിടത്തിനു തീ പിടിച്ചു; വീട്ടില്‍ ഉറങ്ങി കിടന്ന പതിനെട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

blast

മുംബൈ: ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിനുസമീപം വീടിനു തീപിടിച്ച് പതിനെട്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. ഗുരുതര പരുക്കുകളോടെ നാലു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെറി ക്രോസ് റോഡിലുള്ള ഷുഹേബ് മന്‍സിലാണ് തീ പടര്‍ന്ന് പിടിച്ചത്. കൂടാതെ സമീപത്തെ ഹൗസിങ്ങ് സൊസൈറ്റിയുടെ താഴത്തെ രണ്ടു നിലകളിലും പമ്പ് ഹൗസും കത്തി നശിച്ചിട്ടുണ്ട്. പമ്പ് ഹൗസില്‍ നിന്നാണ് വീട്ടിലേക്ക് പടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ചെറിയ കുട്ടി ദീദി ബാനു ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നു. നാലു വയസുകാരിയെ ഭൂരിഭാഗം പൊള്ളലോടെ ഹോളിഫാമിലി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടില്‍ തീപടരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വീടും, മുഴുവന്‍ ഫര്‍ണിച്ചറുകളും എല്ലാം അഗ്നിക്കിരയായിരുന്നെന്ന് ഫയര്‍ സര്‍വ്വീസ് അധികൃതര്‍ പറഞ്ഞു.

അതേസമയം, വീടിനു സമീപത്തെ പമ്പ് ഹൗസും, ഹൗസിങ്ങ് കോളനിയും അനധികൃതമായി നിര്‍മ്മിച്ചതാണെന്നും അതില്‍ നിന്നാണ് വീട്ടിലേക്ക് തീ പടര്‍ന്ന് പിടിച്ചതെന്നുമാണ് സമീപവാസി പറഞ്ഞത്. ഹൗസിങ്ങ് കോളനിക്കും, പമ്പ്ഹൗസിന്റെയും ഉടമയ്‌ക്കെതിരെ കേസ് നല്‍കുമെന്നും ഫയര്‍സര്‍വീസ് ഓഫീസര്‍ അറിയിച്ചു.

Top